കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്‌നേഹ ബാബു വിവാഹതിയാകുന്നു. വരനും ‘കരിക്ക്’ കുടുംബത്തില്‍ നിന്നാണ്. സാമര്‍ത്ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്‌നേഹയുടെ വരന്‍. അഖിലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രണയവാര്‍ത്ത സ്‌നേഹ സ്ഥിരീകരിച്ചത്. ‘സാമര്‍ത്ഥ്യ ശാസ്ത്രത്തിന് നന്ദി’ എന്നാണ് ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. സീരീസിലെ ഒരു പ്രധാന വേഷത്തില്‍ സ്‌നേഹയും എത്തിയിരുന്നു.
ചിത്രത്തിനു താഴെ കരിക്കിലെ അഭിനേതാക്കളും ആശംസകളറിയിച്ചു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ ആശംസ കുറിച്ചു.കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്‌നേഹ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടു.
Also read :വീഡിയോ കോളിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്
ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബയിലെ ഗോരെഗാവിലാണ് സ്‌നേഹയുടെ ജനനം. സെന്റ് തോമസ് ഹൈ സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ്, ഗോരെഗാവിലായിരുന്നു സ്‌നേഹയുടെ പഠനം.ഇന്റീയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്’ ചാനലില്‍ അവസരം ലഭിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം