ഡൽഹി: ഡൽഹിയിൽ ഇന്നും കനത്ത മഴ തുടരുന്നു. മഴ അതിതീവ്രമായതോടെ ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളത്തിനടിയിലായി. ഡൽഹി, എൻസിആർ മേഖലയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ, മിതമായതോ ആയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ കനത്തതോടെ, യമുനാ നദി കരകവിഞ്ഞിട്ടുണ്ട്. ഓൾഡ് യമുന പാലത്തിന് സമീപമുളള ജലനിരപ്പ് 205.24 മീറ്ററാണ്. യമുനയിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അപകടനില കവിഞ്ഞ് ഒഴുകുകയാണെങ്കിൽ, അവ വീണ്ടും തലസ്ഥാനത്തെ പ്രതിസന്ധിയിലാക്കും.
read more മന്ത്രിസഭാ യോഗം: ഓണക്കിറ്റിന്റെയും പ്ലസ് വൺ അധിക ബാച്ചിന്റെയും അന്തിമ തീരുമാനം ഇന്നറിയാം
ഉത്തരാഖണ്ഡിലെയും ഹിമാചൽപ്രദേശിലെയും കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ യമുനാനഗറിൽ സ്ഥിതി ചെയ്യുന്ന ഹത്നികുണ്ട് സംഭരണയിൽ നിന്നും വെള്ളം തുറന്നു വിടുന്നതാണ് യമുനയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള കാരണം. ഈ മാസം 13ന് യമുനയിലെ ജലനിരപ്പ് സർവകാല റെക്കോർഡായ 208.66 മീറ്ററിൽ എത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം