ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ- 3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തേയും അവസാനത്തേതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലുള്ള സമയത്താണ് ഭ്രമണപഥം ഉയർത്തൽ നടന്നത്.
ഓഗസ്റ്റ് ഒന്നിനു പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുമെന്നും ഐഎസ്ആർഒ പ്രതീക്ഷ പ്രകടിപ്പിച്ചു.
ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരും. ചന്ദ്രനിൽ നിന്നു നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ എത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ഓഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ.
Also read:ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനത്തിന് തീപിടിച്ചു
ഓഗസ്റ്റ് 23ന് വൈകിട്ട് 5.47ന് സോഫ്റ്റ് ലാൻഡിങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്. പ്രതീക്ഷയോടെയാണ് രാജ്യം ഓഗസ്റ്റ് 23ലേക്ക് ഉറ്റുനോക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം