പാലക്കാട്: ആലത്തൂർ മേലാർകോട്ട് യുവതിയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
കീഴ്പ്പാടം സ്വദേശി ഐശ്വര്യ(29), മക്കളായ അനുഗ്രഹ(രണ്ടര വയസ്), ആരോമൽ(10 മാസം) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രഞ്ജിത്തിന്റെ വസതിയിൽ നിന്ന് ഇന്നാണ് ഐശ്വര്യ സ്വന്തം വീട്ടിൽ എത്തിയത്.
Also read : ഹോം വർക്ക് ചെയ്തില്ല; ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
ഐശ്വര്യയെയും മക്കളെയും കാണാതായതോടെ, വീട്ടുവളപ്പിൽ നടത്തിയ തെരച്ചിലിനൊടുവിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തി ഒരു മണിക്കൂറിന് ശേഷമാണ് കിണറ്റിൽ നിന്ന് കുട്ടികളുടെ മൃതദേഹം അഗ്നിരക്ഷാ സേന പുറത്തെടുത്തത്. യുവതി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം