തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്.
read more ഇസ്രയേലിൽ കോടതികൾക്ക് കൂച്ചുവിലങ്ങ് : വിവാദ ബിൽ നിയമമാക്കി നെതന്യാഹു
ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,500 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,515 രൂപയുമാണ് വിപണി വില.
ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
അതേസമയം, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 3-ാം തീയതിയാണ് രേഖപ്പെടുത്തിയത്. അന്ന് 43,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില നിലവാരം. ആഗോളതലത്തിൽ സ്വർണവില ട്രോയി ഔൺസിന് 7.29 ഡോളർ വർദ്ധിച്ച് 1,961.82 ഡോളർ നിലവാരത്തിലാണ് ഉള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം