തൃശൂർ: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറന്നേക്കുമെന്ന് റിപ്പോർട്ട്. ജലനിരപ്പ് 423 മീറ്ററായി ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 423.98 ആണ് അണക്കെട്ടിന്‍റെ പരമാവധി ജല സംഭരണശേഷി. വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയശേഷം അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം