ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും കൂടി ഉള്‍പ്പെടുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി.
Also read :അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം: 47കാരന് തടവും പിഴയും ശിക്ഷ
വൈറലായ മറ്റൊരു വീഡിയോ മ്യാന്മറില് നടന്ന സംഭവം എന്നും പൊലീസ് പറഞ്ഞു. രണ്ടു ദിവസങ്ങളില്‍ മാത്രം മ്യാന്മറില് നിന്ന് 700 പേര് മണിപ്പൂരിലെത്തി. അതേ സമയം, ഇവര്‍ അതിര്‍ത്തി കടന്നതില്‍ സൈന്യത്തെ അതൃപ്തി അറിയിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം