സ്റ്റോക്ഹോം: സ്വീഡനിലെ മാൽമോ തുറമുഖം ഉപരോധിച്ച് പ്രതിഷേധം നടത്തിയ സംഭവത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് പിഴശിക്ഷ വിധിച്ച് കോടതി. ജൂൺ19-ന് തുറമുഖത്തേക്ക് എണ്ണടാങ്കറുകൾ വരുന്ന റോഡ് ഗ്രെറ്റയും സംഘവും ഉപരോധിച്ച സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. സ്ഥലത്ത് നിന്ന് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന കുറ്റത്തിനാണ് പിഴ വിധിച്ചിരിക്കുന്നത്.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
തുൻബെർഗിന്റെ വരുമാനം പരിശോധിച്ച ശേഷമായിരിക്കും പിഴത്തുക നിശ്ചയിക്കുകയെന്ന് കോടതി അറിയിച്ചു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ടാങ്കർ തടയൽ അനിവാര്യമായ പ്രവർത്തിയാണെന്നുമാണ് തുൻബെർഗ് കോടതിയെ അറിയിച്ചത്.
സ്കൂൾ വിദ്യാർഥിയായിരിക്കെ, 2018-ൽ ക്ലാസ് കട്ട് ചെയ്ത് വെള്ളിയാഴ്ചകളിൽ പരിസ്ഥിതിവാദ പ്രതിഷേധവുമായി ഇറങ്ങിയാണ് തുൻബെർഗ് ലോകപ്രശസ്തയായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം