തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയവര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തെറ്റായ വിവരം നല്‍കാനിടയായ സാഹചര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മാലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തെറ്റായ വിവരം അപ്‌ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ ഡേറ്റ തെറ്റായി കണക്കാക്കുന്നതിന് കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സൂര്യാഘാതമേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം