വയനാട്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച ആദ്യ മലയാളിയായ മിന്നുമണി ഇന്ന് കേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രി എം ബി രാജേഷ്. മിന്നുമണിയെ മാനന്തവാടിയിലെ വീട്ടിലെത്തി മന്ത്രി അഭിനന്ദിച്ചു.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ വിക്കറ്റെടുത്താണ് മിന്നുമണി തന്റെ വരവറിയിച്ചത്. അത് ഒരു അദ്ഭുതമായിരുന്നില്ല എന്ന് തെളിയിച്ചുകൊണ്ട്, തൊട്ടടുത്ത മത്സരത്തിൽ മികച്ച ബൗളിംഗോടു കൂടി രണ്ട് വിക്കറ്റ് മിന്നുമണി കരസ്ഥമാക്കുകയുണ്ടായി. വളരെ പ്രാരാബ്ധങ്ങളുള്ള ഒരു ജീവിത സാഹചര്യത്തിൽ നിന്നാണ്, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തുക എന്ന സ്വപ്‌നതുല്യമായ നേട്ടത്തിലേക്ക് മിന്നുമണി പൊരുതിക്കയറിയതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് മിന്നുമണി. ഇപ്പോൾ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാളെ പരിശീലന ക്യാമ്പിൽ ചേരാനായി ഡൽഹിയിലേക്ക് തിരിക്കാനിരിക്കുകയാണ് മിന്നുമണി.
മിന്നുമണിയുടെ അഭിമാനകരമായ നേട്ടം കേരളത്തിലെ പെൺകുട്ടികൾക്കാകെ പ്രചോദനമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ആ നേട്ടത്തിന് പിന്നിലുള്ള ആത്മാർപ്പണവും കഠിനാധ്വാനവും ഏവർക്കും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കാണാൻ ചെന്നപ്പോൾ തന്റെ പ്രദേശത്തിന് ഒരു ഗ്രൗണ്ട് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മിന്നുമണി നൽകുകയുണ്ടായി. ഗ്രൗണ്ടിന് ആവശ്യമായിട്ടുള്ള സ്ഥലം നഗരസഭ കണ്ടെത്തുകയാണെങ്കിൽ, ബഹു. കായിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, പഞ്ചായത്തിനൊരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൗണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകിയതായി മന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















