ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകൾ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നൽകാനും ബീറ്റ് റൂട്ടിന് കഴിയും. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു.
ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. നബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നൽകുകയും വരണ്ട ചുണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിർജ്ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായും ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു. ചുണ്ടിൽ പതിവായി ബീറ്റ്റൂട്ട് പുരട്ടുന്നതിലൂടെ കൂടുതൽ ലോലമാകാനും സഹായിക്കുന്നു.
read more സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ആദ്യമൊരു ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം അത് മിക്സിയിൽ അടിച്ച് ജ്യൂസാക്കി എടുക്കുക. ശേഷം അതിലേക്ക് അൽപം വെണ്ണ ചേർക്കുക. ശേഷം നന്നായിര് യോജിപ്പിക്കുക. നന്നായി ചേർത്ത് ഇളക്കിയ ശേഷം ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകൾക്ക് നല്ല പിങ്ക് നിറം ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും.
ഒരു കഷണം ബീറ്റ്‌റൂട്ട് എടുത്ത് 15 മുതൽ 20 മിനിറ്റ് വരെ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. അതിന് ശേഷം ഇത് ചുണ്ടിൽ പുരാട്ടുവന്നതാണ്. കുറച്ച് നേരം മസാജ് ചെയ്യുന്നത് ചുണ്ടിന് നല്ല നിറം കിട്ടാൻ സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം