തൃശൂര്‍: വടക്കേക്കാട്ടില്‍ മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അക്മല്‍ എന്ന മുന്ന പൊലീസിന്റെ പിടിയില്‍. മുന്‍പും പണത്തെ ചൊല്ലി അക്മല്‍ ഇരുവരുമായി കലഹിച്ചിട്ടുണ്ടെന്നും ബന്ധു ഖാലിദ് പറഞ്ഞു. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് അക്മലിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.
പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അക്മല്‍ ലഹരിക്കടിമയാണെന്നും പണം ചോദിച്ചപ്പോള്‍ ഇവര്‍ നല്കാതിരുന്നതാവാം കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തി.
read more കല്ലടയാറ്റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
അക്മലിന്റെ മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. പുലര്‍ച്ചെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് അബ്ദുല്ലക്കുട്ടിയും ജമീലയും കൊല്ലപ്പെട്ട വിവരം ആദ്യമറിഞ്ഞത്. കൃത്യത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം