ചവറ: ദേശീയപാതയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കൊല്ലം തങ്കശേരി പസയ് ഡെയിലില്‍ (ബദനി ഹൗസ് ) രാജൻ പയസാണ് (51) മരിച്ചത്.
നീണ്ടകര പാലത്തിന് സമീപം ശനിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നീണ്ടകരയിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
പയസിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം