തമിഴ് സിനിമയില്‍ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി )യുടെ തീരുമാനത്തില്‍ പ്രതികരണവുമായി കൂടുതല്‍ പേര്‍ രംഗത്ത്. തങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കള്‍ ആണെന്നും നിരോധിച്ചാല്‍ കയറി അഭിനയിക്കുമെന്നും പറയുകയാണ് നടന്‍ റിയാസ് ഖാന്‍.
‘ഞാന്‍ മലയാളി ആണ്. പഠിച്ചതും വളര്‍ന്നതും തമിഴ്നാട്ടില്‍ ആണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാന്‍ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണം. ഞാന്‍ ഭാര്യയെ വിട്ട് ഇവിടെ വന്ന് നില്‍ക്കണോ വൈഫ് തമിഴ്നാട്ടില്‍ നിന്നാല്‍ മതിയോ. അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കില്‍ രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ എന്ത് ചെയ്യും. അതില്‍ മോഹന്‍ലാല്‍ സാര്‍ ഉണ്ട്. വേറെ കൊറേ അഭിനേതാക്കള്‍ ഉണ്ട്. ലിയോ എന്ത് ചെയ്യും സഞ്ജയ് ദത്ത് ഇല്ലേ അതില്‍. ഞങ്ങള്‍ വലിയൊരു ഫിലിം മേഖലയുടെ ഭാഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കള്‍ ആണ്. അങ്ങനെ നിരോധനം വന്നാല്‍, ഞാന്‍ എല്ലാ പടത്തിലും കയറി അഭിനയിക്കും’, എന്നാണ് റിയാസ് ഖാന്‍ പറയുന്നത്. ‘ഷീല’ എന്ന സിനിമയുടെ പ്രമോഷന്‍ പ്രസ് മീറ്റില്‍ ആയിരുന്നു നടന്റെ പ്രതികരണം.
read more പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം: ഇടുക്കിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
രണ്ട് ദിവസം മുന്‍പാണ് മിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്സി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം മതി, ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകന്‍ കഥയുടെ രചയിതാവാണെങ്കില്‍, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം തുടങ്ങി നിര്‍ദ്ദേശങ്ങള്‍ ആണ് ഫെഫ്സി മുന്നോട്ട് വച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം