ബെയ്ജിങ്: ചൈനയിൽ സ്കൂൾ ജിമ്മിന്റെ മേൽക്കൂര തകർന്നു വീണ് പത്തുപേർ മരിച്ചു. ഹെയ്‌ലോങ്ജങ് പ്രവിശ്യയിലെ കിക്കിഹർ നമ്പർ 34 മിഡിൽ സ്കൂളില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പതിന്നാലു പേരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തു. നാലുപേർ അപ്പോൾ തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തകർന്ന ജിമ്മിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 160 അഗ്നിരക്ഷാ പ്രവർത്തകരും 39 ഫയർട്രക്കുകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. നിർമാണത്തിൽ വന്ന പാളിച്ചയാണ് മേൽക്കൂര തകരാനുള്ള കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
read more പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം: ഇടുക്കിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
കെട്ടിടം നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ചൈനയിൽ നിർമാണത്തിലുണ്ടാകുന്ന അപാകതകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ സ്ഥിരമായി മാറുകയാണ്. 2015-ൽ ടിയാൻജിനിൽ കെമിക്കൽ ഗോഡൗണിലുണ്ടായ വലിയ സ്ഫോടനത്തിൽ 165 പേർ കൊല്ലപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം