തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന്. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രിയാണ് അനുസ്മരണ പ്രഭാഷണം നടത്തുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനാകും. നേരത്തെ ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒരു പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എതിര്‍ പാര്‍ട്ടിയില്‍ പ്രധാന നേതാവ് പങ്കെടുക്കുന്നുവെന്ന രാഷ്ട്രീയ പ്രത്യേകത കൂടി ചടങ്ങിനുണ്ടാകും.
Also read: വെള്ളക്കെട്ട് ആശങ്കയിൽ സ്തംഭിച്ച് ഡൽഹി ; യമുനയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു; എങ്ങും പ്രളയഭീതി
ഇന്ന് വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ചാണ് കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി നടക്കുക. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുക. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ പിന്നീട് അനുസ്മരണ പ്രഭാഷകനാക്കുകയായിരുന്നു. അനുസ്മരണ പരിപാടിയില്‍ ഉദ്ഘാടനം വേണ്ട എന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ രാഷ്ട്രീയ നേതാവിനെ അനുസ്മരിക്കുന്ന പരിപാടിയില്‍ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു കെ.പി.സി.സി ആദ്യം തീരുമാനിച്ചത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഭരണ – പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റു നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങില്‍ ക്ഷണിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം