തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുസ്‍ലിം കോ ഓർഡിനേഷൻ കമ്മിറ്റി വിളിച്ച സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് സിപിഎം. പ്രതിനിധിയെന്ന നിലയില്‍ കെ ടി കുഞ്ഞിക്കണ്ണനാണ് സെമിനാറില്‍ പങ്കെടുക്കുകയെന്ന് സിപിഐഎം അറിയിച്ചു.
ഈ മാസം 26 നു കോഴിക്കോടു നടക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഏതു സംഘടനയുമായും സഹകരിക്കുമെന്നു സിപിഎം വ്യക്തമാക്കി.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
മുസ്‌ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ പേരില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്കു സിപിഎമ്മിനെ ക്ഷണിച്ചതായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഇന്നു വൈകിട്ടാണ് അറിയിച്ചത്.
ജമാഅത്തെ ഇസ്‌ലാമി ഉൾപ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേതല്ലെന്നും പി.എം.എ.സലാം പറഞ്ഞിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം കോഴിക്കോട്ടു നടത്തിയ പരിപാടിയിലേക്കു ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. കോൺഗ്രസടക്കമുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ക്ഷണം നിരസിച്ചിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം