ഉമ്മൻ ചാണ്ടിയെ കേരളത്തിലെ ജനങ്ങൾ ഇതിഹാസ പുരുഷനായി മാറ്റിയെന്ന് യുഡിഎഫ് കൺവീനർ എം. എം.ഹസ്സൻ പറഞ്ഞു. ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്സിൻറ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉമ്മൻ ചാണ്ടിയുമായി ബലജനസഖ്യം മുതലുള്ള ബന്ധമാണ് ഉള്ളത്. സഹപ്രവർത്തകരെ മാത്രമല്ല പൊതുജനങ്ങളെ യെല്ലാം സ്നേഹം വാരിവിതരിയാണ് അദ്ദേഹം കീഴടക്കിയത് എന്നും അതാണ് അദ്ദേഹത്തിൻ്റെ വിലാപയാത്രയിലെ ജനസഞ്ചയതിൻറ്റെ സാന്നിധ്യം എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുത്ത വിലാപയാത്ര അണ്ണാദുരൈ യുടെ വിലാപയാത്രയായി രുന്നു. അതിലും കൂടുതൽ ജനങ്ങൾ പങ്കെടുത്തതാണ് ഉമ്മൻചാണ്ടിയുടെ വിലാപയാത്ര.
ഉമ്മൻചാണ്ടി നയിച്ച 2011ലെ സർക്കാരിൻ്റെ മുദ്രാവാക്യം ആയിരുന്ന ” കരുതലും വികസനവും” എന്ന മുദ്രാവാക്യം ഉമ്മൻചാണ്ടിയുടെ നിർദേശം ആയിരുന്നു. അതിന് അനുസരിച്ചുള്ള പ്രവർത്തനമാണ് സർകാർ അന്ന് നടത്തിയത്. അദ്ദേഹത്തെയും കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലാണ് സോളാർ വിവാദം ഉരുത്തിരിഞ്ഞു വന്നത്.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
രാഷ്ട്രീയമായി അദ്ദേഹത്തെ തേജോവധം ചെയ്യുവാന് ആണ് എതിരാളികൾ വിവാദം സൃഷ്ടിച്ചതും ഉപയോഗിച്ചതും.ഏതായാലും ജീവിച്ചിരുന്നപ്പോൾ തന്നെ സത്യം പുറത്തു വന്നത് കാണുവാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി.അദ്ദേഹം കേരളത്തിലെ വരും തലമുറക്ക് ഒരു പാഠപു്തകമാണ് എന്നും ഹസ്സൻ പറഞ്ഞു.പ്രസിഡൻ്റ് പി.എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ DCC പ്രസിഡണ്ട് പാലോട് രവി, ഡോ.വിജയലക്ഷ്മി,അഖിലേഷ് നായർ, K.C .ചന്ദ്രഹാസൻ,K. വിമലന്, ജയപ്രകാശ്,ഡോ. ഹരികൃഷ്ണൻ,ഡോ. പി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം