തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാർ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.
Also read: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പറയുന്നയാളെ സ്ഥാനാർഥിയാക്കുമെന്ന് കെ സുധാകരൻ
ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം പുറപ്പെടുമെന്ന് വിമാനത്താവളത്തിലെ അധികൃതരും എയർ ഇന്ത്യയും അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം