തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ സഹോദരന്റെ ഭാര്യയെ സ്വത്ത് കൈക്കലാക്കാനായി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാലാം പ്രതിയും കീഴടങ്ങി. മുഹ്സിനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിലെ മുഴുവൻ പ്രതികളും നിലവിൽപിടിയിലായി.
ഒന്നര വര്‍ഷം മുന്‍പ് യവതിയുടെ ഭർത്താവ് സിയാദിന്റെ മരണത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളായ അഹദ് നാലുമാസം മുൻപ് ലീനാമണിയുടെ വീട്ടില്‍ ബലമായി കയറി താമസമാക്കി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
read more ഇനി 72 ദിവസം നീളുന്ന രുചി മാമാങ്കം ; ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
വീടും സ്ഥലവും സ്വന്തമാക്കാന്‍ പ്രതികള്‍ ലീനാമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വായിൽ തുണി തിരുകി ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം.
മുഖ്യ പ്രതികളായ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിയാദിന്റെ സഹോദരങ്ങളായ അഹദ്, ഷാജി എന്നിവരാണ് നേരത്തെ പിടിയിലായത്. അഹദിന്റെ ഭാര്യയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതികളുടെ സഹോദരനായ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലീനാമണി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം