കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവരുടെ ഹോട്ടല്‍ മാനേജരെ പേനാക്കത്തിക്കൊണ്ട് കുത്തി. കൈയ്ക്ക് ഗുരുതരമായി കുത്തേറ്റ മാനേജരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിജെ പാര്‍ട്ടിയ്ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
പ്രതികള്‍ മദ്യലഹരിയില്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാക്ക് തർക്കത്തിനിടയ്ക്കാണ് അക്രമണം നടന്നത്. പേനകത്തി കൊണ്ടാണ് ഇവർ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
read more മുറിവുണങ്ങാതെ മണിപ്പൂര്‍: അശാന്തിയുടെ താഴ്വരയിലെ ദീന വിലാപങ്ങള്‍
കടവന്ത്ര സിഗ്‌നല്‍ ജംഗ്ഷനിലുള്ള ആഡംബര ഹോട്ടലായ ഒലിവ് ഡൗണ്‍ ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രണ്ടുപേര്‍ പൊലീസ് പിടിയിലായെങ്കിലും മൂന്നാമത്തെയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ തുചരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം