ചേർത്തല: തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ പാലത്തിന് സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ നാലുപേരും കോട്ടയം സ്വദേശികളാണ്.ഇന്നോവയും കാറും കൂട്ടിയിടിക്കുകയും കാറിന്റെ ചക്രം എതിരെവന്ന പോളോ കാറിൽ ഇടിക്കുകയുമായിരുന്നു. പോളോ കാർ നിയന്ത്രണംതെറ്റി പാലത്തിെൻറ കൈവരികൾ തകർത്താണ് നിന്നത്. ഇന്നോവയുമായി കൂട്ടിയിടിച്ച കാർ കൈവരികൾ തകർത്ത് താഴേക്കുപതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇന്നോവ കാറിലെ യാത്രികൻ കോട്ടയം സ്വദേശി റോണി വർഗീസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം സ്വദേശി ജോഫനെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.
Also read :40 % ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസുകളിലും യാത്രാ ഇളവ്; ഉത്തരവിറങ്ങി
ചേർത്തലയിൽ നിന്ന് അഗ്നിരക്ഷാസേനയും ചേർത്തല, മുഹമ്മ പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അഗ്നിരക്ഷാസേന അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം