തിരുവന്തപുരം: മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് പ്രഷോഭത്തിലേക്ക്. സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 27ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടി. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം.
രാവിലെ 10 മുതൽ ഉച്ചവരെ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വാർത്താസമ്മേനത്തിൽ പറഞ്ഞു.
കൂട്ടായ്മയ്ക്ക് മുന്നോടിയായി ഞായറാഴ്ച എല്ലാ ജില്ലയിലും എല്‍.ഡി.എഫ്. യോഗംചേരും. 24-ന് മണ്ഡലം കമ്മിറ്റിയോഗം നടക്കും. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താനുള്ള ജനകീയ കൂട്ടായ്മയാണിതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. കേരളജനതയുടെ പ്രതിഷേധം ഉയര്‍ത്തുന്ന വലിയ സമരമായിരിക്കും എല്‍.ഡി.എഫിന്റേതെന്ന് അറിയിച്ച ഇ.പി. ജയരാജന് കൂട്ടായ്മക്ക് ജനങ്ങളുടെ സഹകരണവും അഭ്യര്‍ഥിച്ചു.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
‘ഇന്ത്യ ലോകത്തിന് മുന്നില്‍ അപമാനിതരായിക്കൊണ്ടിരിക്കുകയാണ്. മണിപ്പുരിലെ കലാപം എത്രയോ പേരുടെ ജീവന് അപഹരിച്ചു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കാര്യം ഏത് മനുഷ്യമനഃസാക്ഷിയേയും ഞെട്ടിക്കുന്നതാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക, കൂട്ടബലാത്സംഗം ചെയ്യുക, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുക, പ്രതിരോധിക്കുന്നവരെ ചുട്ടും തല്ലിയും വെട്ടിയും കൊല്ലുക. ചെറിയ ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയാണ് മണിപ്പുരിലെ ബി.ജെ.പി. സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത സംസ്ഥാന ഭരണമാണ് മണിപ്പുരിലുള്ളത്. അവരുടെ എല്ലാ ജനവിരുദ്ധ നയങ്ങളേയും അങ്ങേയറ്റം സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്രയും ഭീകരമായ അവസ്ഥ മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല’, ഇ.പി. ജയരാജന് പറഞ്ഞു.
ഇടത് മുന്നണി യോഗത്തിൽ ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. രാഷ്ട്രത്തെ ശിഥിലമാക്കുന്ന ഏക സിവിൽ കോഡ് നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം