നല്ലളം: ഫൂട്ട് വെയര്‍ നിർമ്മാണ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ് നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കർ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും ഫൂട്ട് വെയര്‍ നിർമ്മാണ വ്യവസായികളും, തൊഴിലാളികളും സമര മുഖത്ത്. വ്യവസായം നിലനിൽക്കണോ വേണ്ടയോ എന്നതാണ് പ്രധാന ചേദ്യം.
മൈക്രോ, സ്മാള്‍ എൻ്റർപ്രൈസസുകളെ സംബന്ധിച്ചിടത്തോളം ബിഐഎസ് പറയുന്ന അശാസ്ത്രീയമായ സ്റ്റാൻ്റേർഡുകൾ ആലോചിക്കുന്നതിനുപോലും സാധ്യത കുറവാണ്. 300 രൂപയുടെ ചെരുപ്പിനും, 15000 രൂപയുടെ ചെരുപ്പിനും ഒരു സ്റ്റാൻ്റേർഡാണ് നിഷ്ക്കർശിക്കുന്നത് ഈ ഒരു കാര്യമാത്രം പരിശോധിച്ചാല്‍ മാത്രം മതി ഈ തീരുമാനത്തിന്റെ പിന്നിലെ അശാസ്ത്രീയത മനസിലാക്കാന്‍.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
രണ്ടു ദിവസം മുന്നേ ഉത്തരപ്രദേശിലെ ആഗ്രയില്‍ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ഫൂട്ട് വെയര്‍ നിർമ്മാണ വ്യവസായകളും, തൊഴിലാളികളും സമരം ചെയ്യുകയുണ്ടായി. ഇന്നു പഞ്ചാബിലെ ജലന്തര്‍ കേന്ദ്രീകരിച്ച് ഫൂട്ട് വെയര്‍ നിർമ്മാണ വ്യവസായികളും, തൊഴിലാളികളും വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സമരത്തിലാണ്. പ്രസ്തുത സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ഫൂട്ട് വെയര്‍ നിർമ്മാണ വ്യവസായികളുടെ സമര സംഘടനയായ എംഎസ്എംഇ ഫൂട്ട് വെയര്‍ സെക്ടര്‍ ആക്ഷന്‍ കൗൺസിലിന്റെ നേതൃത്വത്തില്‍ ധർണ നടന്നു.
നല്ലളം വ്യവസായ കേന്ദത്തില്‍ നടന്ന ധർണ ആക്ഷന്‍ കൗൺസില്‍ ചെയർമാൻ വികെസി റസാക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനര്‍ ബാബു മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്ഐഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എവി സുനില്നാഥ്, സിഫി കേരള ചാപ്റ്റര്‍ ചെയർമാൻ പിപി മുസമ്മില്‍, ഫൂമ പ്രസിഡണ്ട് എം രജിത്ത് എന്നിവര്‍ സംസാരിച്ചു. കെഎസ്എസ്ഐഎ ജില്ലാ പ്രസിഡണ്ട് എം അബ്ദുറഹിമാന്‍ സ്വാഗതവും, എഫ്ഡിഡിസി ഡയരക്ടര്‍ കെപിഎ ഹാഷിം നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം