അലപ്പുഴ : കുട്ടനാട്ടിലെ കത്തിനശിച്ച കാറില്‍ കണ്ടെത്തിയ മൃതദേഹം കാറുടമ ജയിംസ്കുട്ടിയുടേതെന്ന് പൊലീസിന്റെ പ്രാഥമികനിഗമനം. കുട്ടനാട്ടിലെ തായങ്കരിയില്‍ ബോട്ട് ജെട്ടി റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കയ്യില്‍ ശസ്ത്രക്രിയ നടത്തിയപ്പോഴിട്ട കമ്പി കാറില്‍ നിന്ന് കണ്ടെത്തി. പുലർച്ചെ നാലുമണിയോടെയാണ് തായങ്കരയിൽ നിർത്തിയിട്ടിരുന്ന കാർ കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടനെ നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
read more കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന് ദാരുണാന്ത്യം
അഗ്നിശമന സേനയെത്തി തീയണച്ച് കഴിഞ്ഞപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. അതേസമയം കാറിന്‍റെ ഉടമ ജയിംസ് കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം