ഇടുക്കി: ആനച്ചാലിന് സമീപം ആനക്കണ്ടത്ത് ആറ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പ്രതിയ്ക്ക് മരണം വരെ തടവുശിക്ഷയും വിധിച്ചു. ആകെ 92 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
Also read: ഭൂമിയിൽ നരകം തിളയ്ക്കുന്നു. – മുന്നറിയിപ്പുമായി കാലാവസ്ഥാ ശാസ്ത്രജ്ഞർ
കുട്ടികളുടെ അമ്മയുടെ സഹോദരിഭര്‍ത്താവാണ് പ്രതി. 2021 ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആറു വയസുള്ള ആണ്‍കുട്ടിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടികളുടെ അമ്മയേയും മുത്തശിയേയും ആക്രമിച്ചു. പിന്നീട് 14 വയസുള്ള പെണ്‍കുട്ടിയെ സമീപത്തുള്ള ഏലത്തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ വെള്ളത്തൂവല്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം