കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒരു ഓഹരിക്ക് ₹ 9 /- ലാഭവിഹിതം പ്രഖ്യാപിച്ചു. റിലയൻസിന് 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ അറ്റാദായം 16,011 കോടി രൂപയാണ്. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 17,955 കോടി രൂപയായിരുന്നു. റിലയൻസ് റീട്ടെയിലിന്റെ ഒന്നാം പാദത്തിലെ വരുമാനം 69,962 കോടി രൂപയായും ഓയിൽ ആൻഡ് ഗ്യാസ് വരുമാനം 4,632 കോടി രൂപയായും ഉയർന്നു.
മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിലെ റെക്കോർഡ് ലാഭം 19,299 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം ഈ ത്രൈമാസത്തിൽ കുറവാണ്. ഓപ്പറേഷൻസിൽ നിന്നുള്ള നിന്നുള്ള വരുമാനം മുൻവർഷത്തെ 2.22 ലക്ഷം കോടി രൂപയിൽ നിന്ന് 2.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2023 ജനുവരി-മാർച്ച് മാസങ്ങളിൽ 2.16 ലക്ഷം കോടി രൂപയായിരുന്നു. അസംസ്കൃത എണ്ണവില കുറഞ്ഞതും ഡീസൽ പോലുള്ള ഇന്ധനങ്ങളുടെ മാർജിൻ കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണം. ഓയിൽ-ടു-കെമിക്കൽ (O2C) വെർട്ടിക്കൽ കുറഞ്ഞതും ഉയർന്ന പലിശയും മൂല്യത്തകർച്ചയും കാരണമാണ് ഇടിവ് എന്ന് വിലയിരുത്തപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം