മലപ്പുറം: മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത് ഭരണകൂട പിന്തുണയോടു കൂടിയ വംശീയ അഴിഞ്ഞാട്ടമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്്‌സിക്യുട്ടീവ് വിലയിരുത്തി. സംഘ്പരിവാർ ലക്ഷ്യംവെക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിൽ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നതിന്റെ നേർസാക്ഷ്യമാണ് മണിപ്പൂരിൽ കണ്ടത്.
മണിപ്പൂരിൽ രണ്ട് മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ വംശീയ ആക്രമണത്തെ ഇനിയും അമർച്ച ചെയ്യാൻ കഴിയാത്ത ഭരണകൂടം ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഇതിനെതിരെ ഇന്ത്യയിലാകമാനം ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി.സി., രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്‌റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.