ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ശവമഞ്ചലിനോട് ചേര്‍ത്തുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അവസാനമായി ഒരു നോക്ക് കാണാൻ വോണ്ടി ഐ ലവ് യൂ ചാണ്ടി അപ്പച്ചാ..’എന്നെഴുതിയ കുറിപ്പുമായി നില്‍ക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് അത്.
അടൂരില്‍ വിലാപയാത്ര എത്തിയപ്പോഴാണ് സംഭവം.ജോഹാന ജസ്റ്റിന്‍ എന്ന കുട്ടിയാണ് ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹം സ്വന്തം കൈപ്പടയില്‍ എഴുതി കാത്തുനിന്നത്. അത് ശ്രദ്ധയില്‍പ്പെട്ട ചാണ്ടി ഉമ്മന്‍ അത് വാങ്ങി ഉമ്മന്‍ ചാണ്ടിയുടെ പേടകത്തോട് ചേര്‍ത്തുവയ്ക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം