മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്ത്രീകള്‍ക്ക് നേരെയുണ്ടായ ക്രൂരതയില്‍ ദുഃഖം പ്രകടിപ്പിക്കുകയും ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ”മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടതില്‍ ഞെട്ടലും നിരാശയും തോന്നുന്നു. ഇത്രയും നീചമായ പ്രവൃത്തി ചെയ്യാന്‍ ഇനിയാരും ധൈര്യപ്പെടാത്ത വിധത്തില്‍ കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” – എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം മാറ്റ് താരങ്ങളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവം ലജ്ജാകരമാണെന്ന് നടി റിച്ച ഛദ്ദ പ്രതികരിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഊര്‍മിള മറ്റോണ്ട്കര്‍. മണിപ്പൂരിലെ അതിക്രമങ്ങള്‍ തടയാന്‍ ആരുമില്ലേയെന്ന് നടി രേണുക ഷഹാനെ ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം