കൊച്ചി: സ്കൂട്ടറിന്റെ അവസാന നമ്പര്‍ ഇളക്കിമാറ്റി പ്രായപൂര്‍ത്തിയാകാത്ത മകന് നടത്തിയ വാഹനയാത്രയില്‍ അമ്മയ്ക്കെതിരേ കേസെടുത്ത് മോട്ടോര്‍ വാഹന വിഭാഗം. മൂവാറ്റുപുഴ സ്വദേശിനിക്കെതിരേയാണ് 6,000 രൂപ പിഴ ചുമത്തിയിരിക്കുന്നത്.
ഇവരുടെ 17 വയസുകാരനായ മകനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന നമ്പര്‍ ചുരണ്ടിമാറ്റി സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്തത്. വാഹനപരിശോധനയില്‍ ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചുപോയ ആളെ എഎംവിഐമാരായ മെൽവിൻ, ജോബിൻ, രാജേഷ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും വിശദമായി പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റിലെ ഒരക്കം ഇളക്കിമാറ്റിയതായി കണ്ടെത്തുകയുമായിരുന്നു.
Read More: പെന്റഗണിനെ മറികടന്നു; ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇനി ഇന്ത്യയിൽ
തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ ആര്‍ടിഒ സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിച്ചശേഷം മൂവാറ്റുപുഴയിലുള്ള ഉടമയുടെ വീട്ടിലെത്തി. പരിശോധനയില്‍ പുറകിലെ നമ്പര്‍ പ്ലേറ്റിലെ അവസാന അക്കവും മുൻപിലെ രണ്ടക്കങ്ങളും ഇളക്കിമാറ്റിയെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം