കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭാ നയരൂപീകരണ ശ്രമങ്ങളെ അനുസ്മരിച്ചും അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നും ഐഐഎം കോഴിക്കോട്. 2011 ആഗസ്ത് 18ന് അന്നത്തെ മുഖ്യമന്ത്രിയും 19 കാബിനറ്റ് അംഗങ്ങളും സംസ്ഥാന സർക്കാറിന്റെ ഭരണം മെച്ചപ്പെടുത്താനായി കോഴിക്കോട് ഐഐഎം കാമ്പസിലെത്തിയതാണ് സ്ഥാപനം സമൂഹമാധ്യമങ്ങളിലൂടെ സ്മരിച്ചത്. ‘ഗിഫ്റ്റ്’ അഥവാ ഗവേണൻസ് ഇൻസൈറ്റ് ഫോർ ട്രാൻസ്‌ഫോർമേഷൻ എന്ന പേരിൽ നടന്ന പരിപാടി രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാറിന് ഐഐഎം നടത്തിയ പരിപാടിയായിരുന്നുവെന്നും ഐഐഎം കുറിപ്പിൽ പറഞ്ഞു.
Read More: പെന്റഗണിനെ മറികടന്നു; ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇനി ഇന്ത്യയിൽ
ഡയറക്ടർ പ്രാഫസർ ദേബാഷിസ് ചാറ്റർജിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച പരിപാടി ഏറെ ഗുണകരമായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതും അവർ അനുസ്മരിച്ചു. ‘കേരളത്തിന്റെ ചരിത്രത്തിൽ മുമ്പില്ലാത്ത വിധം ഒരു ദിവസത്തിനുള്ളിൽ ആശയങ്ങളുടെ സമ്പാദ്യം തന്നെ ലഭിച്ചു’വെന്നായിരുന്നു പത്ത് മണിക്കൂർ കാമ്പസിൽ ചെലവിട്ട ശേഷം അദ്ദേഹം ഫാക്കൽറ്റിമാരോടും വിദ്യാർഥികളോടും പറഞ്ഞതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിലെ നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ ഊന്നിയുള്ള പരിപാടിയായിരുന്നതെന്നും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം