തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയമുഖമെന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. അഞ്ച് പതിറ്റാണ്ടിനപ്പുറം നീണ്ടുനിന്ന നിയസഭാസാമാജികന്‍ എന്ന അദ്ദേഹത്തിന്‍റെ പൊതുജീവിതം ഏറ്റവും മാതൃകാപരമായിരുനെന്ന് കര്‍ദിനാള്‍ ക്ലീമിസ് ബാവ പറഞ്ഞു.
Also read : ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു
രോഗബാധിതനായിരിക്കുമ്പോള്‍ പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് ശാരീരികമായി തന്‍റെ ക്ലേശങ്ങളെക്കാളും സാധാരണക്കാരന്‍റെ കണ്ണുനീരും ക്ലേശവുമായിരുന്നു. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് ജീവിതത്തിന്‍റെ എല്ലാ നിമിഷവും ജനങ്ങളുടേതാണെന്നുള്ള തിരിച്ചറിവ് കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നുവെന്നും കർദിനാൾ അനുസ്മരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം