കാസർകോട്: കാസർകോട് അത്തിക്കോത്ത് സിപിഎം പ്രവർത്തകന് നേരെ ആക്രമണം. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ കൃഷ്ണനെയാണ് ആക്രമിച്ചത്. സിപിഎമ്മിന്റെ കൊടി മരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.
ആക്രമണത്തിൽ കൃഷ്ണന് കൈക്കും തലക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം