തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 മുതൽ 21 വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 17) മുതൽ ജൂലൈ 21 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഇന്ന് (ജൂലൈ 17) തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ഗുജറാത്ത്- മഹാരാഷ്ട്ര തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെയും ചൊവ്വ (ജൂലൈ 18), ബുധൻ (ജൂലൈ 19) ദിവസങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
ഇന്ന് (ജൂലൈ 17) മധ്യ പടിഞ്ഞാറൻ- അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ, മധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, മധ്യ പടിഞ്ഞാറൻ – അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലും ചൊവ്വ (ജൂലൈ 18) മധ്യ പടിഞ്ഞാറൻ, മധ്യ കിഴക്കൻ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിലും ബുധൻ (ജൂലൈ 19) മധ്യ പടിഞ്ഞാറൻ, മധ്യ കിഴക്കൻ- അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിലും വ്യാഴം (ജലൈ 20) മധ്യ പടിഞ്ഞാറൻ, മധ്യ കിഴക്കൻ- അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ പ്രദേശങ്ങളിലും വെള്ളി (ജൂലൈ 21) മധ്യ പടിഞ്ഞാറൻ- അതിനോട് ചേർന്ന മധ്യ കിഴക്കൻ, വടക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ജൂലൈ 20 21 തിയതികളിൽ വടക്കൻ ബംഗാൾ ഉൾക്കടൽ, ഗുജറാത്ത് മഹാരാഷ്ട്ര തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















