മോസ്കോ: ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കടുപ്പംകൂട്ടി കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി റഷ്യ. റഷ്യയിൽ നിന്ന് ക്രീമിയയിലേക്കുള്ള പാലം തകർത്തത് യുക്രെയ്നാണ് എന്നാണ് റഷ്യൻ ആരോപണം. എന്നാൽ കരാറിൽ നിന്ന് പിൻവാങ്ങുമെന്ന് റഷ്യ നേരത്തെയും ഭീഷണി മുഴക്കിയിരുന്നു.
യുദ്ധത്തെത്തുടർന്ന് യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങൾ ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് കരിങ്കടൽ വഴി കയറ്റി അയയ്ക്കുന്നതിന് റഷ്യ സമ്മതം നൽകിയതിനെത്തുടർന്നാണ് കരിങ്കടൽ കരാർ ഉണ്ടായത്. ഈ കരാറിൽനിന്ന് റഷ്യ പിന്മാറുകയെന്നാൽ ഇനി യുക്രെയ്ൻ തുറമുഖങ്ങളിൽനിന്നു ധാന്യങ്ങളുമായുള്ള കപ്പൽ കരിങ്കടൽ കടക്കുന്നതിന് റഷ്യ സുരക്ഷ ഒരുക്കില്ലെന്നതാണ് സംഭവിക്കുക.
ചോളം, ഗോതമ്പ്, സോയാ ബീൻ, തുടങ്ങിയവയാണ് യുക്രെയ്നിലെ വിളകൾ. യുക്രെയ്നിൽനിന്നുള്ള ധാന്യം ലോകമെമ്പാടുമുള്ള 400 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്നുവെന്നാണ് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും ആഫ്രിക്ക, മധ്യപൂർവേഷ്യ, മറ്റു വികസ്വര രാജ്യങ്ങൾ എന്നിവയിലേക്കാണ് എത്തിയത്.
Read more: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ
യുദ്ധമാരംഭിച്ചശേഷം ദീർഘ നാളത്തെ യുഎന്നിന്റെ ഇടപെടലിനെത്തുടർന്നാണ് റഷ്യയും യുക്രെയ്നും കരാറിലെത്തിയത്. യുദ്ധത്തിൽ തിരിച്ചടി നേരിടുമ്പോഴെല്ലാം കരാറിൽനിന്നു പിന്മാറുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ തുർക്കിയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെട്ട് പുട്ടിനെ അനുനയിപ്പിച്ചിരുന്നു. കരാർ അവസാനിപ്പിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് റഷ്യയുടെ പിന്മാറ്റം.
യുക്രെയിനിലെ തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങൾ നിറച്ച കപ്പൽ കരിങ്കടൽ കടക്കുന്നതിന് ഇനി റഷ്യയുടെ സുരക്ഷാ ഉറപ്പ് ഉണ്ടാകില്ല. 40 കോടി മനുഷ്യർക്ക് ഭക്ഷണമായി മാറിയിരുന്ന ധാന്യ കയറ്റുമതി അവസാനിക്കുന്നതോടെ ഭക്ഷ്യധാന്യത്തിന് വില ഉയരും; ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും കുറെക്കൂടി കടുക്കും.
അതേസമയം, റഷ്യ ഇല്ലെങ്കിലും കരിങ്കടൽ ഇടനാഴി വഴി ധാന്യങ്ങൾ അയക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും യുക്രെയ്നെ ഭയപ്പെടുത്താൻ സാധിക്കില്ലെന്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. കമ്പനികളും കപ്പൽ ഉടമകളും സമീപിച്ചതായും യുക്രെയ്നും തുർക്കിയും അനുമതി നൽകിയാൽ ചരക്കുനീക്കത്തിനു തയാറാണെന്നു അവർ അറിയിച്ചതായും വക്താവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















