തിരുവനന്തപുരം: ബലിതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിയേകാന് സംസ്ഥാനത്തുടനീളമുള്ള സ്ഥാനഘട്ടങ്ങളിൽ ഒരുക്കങ്ങള്‍ പൂർത്തിയായിരിക്കുന്നു.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്നാന ഘട്ടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബലിതർപ്പണം നടന്നു. തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിക്കുകയുണ്ടായി. തിരുവല്ലത്ത് സന്ധ്യ വരെ എത്തുന്ന എല്ലാവർക്കും ബലിയിടാൻ സൗകര്യങ്ങൾ ഒരുക്കി.
വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി പത്തര മുതൽ ബലിതർപ്പണം ആരംഭിച്ചു. വർക്കലയിൽ കടപ്പുറത്തും ബലിമണ്ഡപങ്ങളിലുമാണ് തർപ്പണം നടക്കുന്നത്. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധി ആളുകൾ ബലിതർപ്പണത്തിന് എത്തിയിരിക്കുന്നത്.
ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിത്തറകളാണ് ഒരുക്കിയത്. ഞായർ അർധരാത്രി മുതൽ ബലിതർപ്പണത്തിന് ആളുകൾ എത്തി. തിങ്കൾ പുലര്‍ച്ചെ നാലു മുതല്‍ ആരംഭിച്ച ബലിതര്‍പ്പണം ഉച്ച വരെ നീളും. സുരക്ഷയ്ക്കായി മണപ്പുറത്ത് പൊലീസ് താൽക്കാലിക കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കെ.എസ്.ആര്.ടി.സി മണപ്പുറത്തേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം