ശുചിത്വ പരിപാടി ജനകീയാസൂത്രണം പോലൊരു പ്രസ്ഥാനമായിട്ടു മാറിയാലേ വിജയത്തിലെത്തൂ. ഇതിന് അർപ്പണബോധത്തോടുകൂടിയുള്ള ഒരു സംഘം സന്നദ്ധപ്രവർത്തകർ വേണം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അതിനുള്ള തയ്യാറെടുപ്പിലാണ്. ജില്ലയിലെ ഹരിതമിഷൻ, ശുചിത്വമിഷൻ, കില കോർഡിനേറ്റർമാർ, എൻആർഇജി സൂപ്പർവൈസർമാർ, ഐആർറ്റിസി കോർഡിനേറ്റർമാർ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺസ് തുടങ്ങിയവരെല്ലാം ചേർന്നാൽ 400-ലേറെ പേരുണ്ട്. ഇവരും ഹെൽത്ത് ഇൻസ്പെക്ടർമാരും ബ്ലോക്കിലെ ജിഇഒമാരും മറ്റും ചേർന്നാൽ നല്ലൊരു സംഘമായി.
ഇവരെല്ലാവരും ഇപ്പോൾ തന്നെ ശുചിത്വ പരിപാടിയുടെ ഏതെങ്കിലുമൊരു വശത്ത് പ്രവർത്തിക്കുന്നവരാണ്. പക്ഷേ, ബന്ധപ്പെടുന്നത് ജില്ലാതല ഓഫീസർമാരുടെ തലത്തിൽ മാത്രമാണ്. ഇവരെല്ലാവരും ഒറ്റ ടീമായി പ്രാദേശിക തലത്തിലും പ്രവർത്തിക്കുകയാണെങ്കിൽ വലിയ മാറ്റം കൊണ്ടുവരാനാകും. ഇതായിരുന്നു ടൗൺ ഹാളിൽ നടന്ന ശില്പശാലയുടെ ചർച്ചാ വിഷയം.
ഓരോ വിഭാഗവും മുൻതീരുമാനിച്ച കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനോടൊപ്പം എല്ലാവരുംകൂടി ഒരു ലക്ഷ്യം കൈവരിക്കുന്നതിനു തീരുമാനിച്ചിരിക്കുകയാണ്. വലിച്ചെറിയൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പൊതുസ്ഥലത്തു നിന്നും മാലിന്യങ്ങൾ ഒട്ടേറെ നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ, പൂർണ്ണമായും പൊതുസ്ഥലങ്ങൾ വൃത്തിയാക്കണം. ദേശീയപാതയുടെ ഇരുവശങ്ങളും വൃത്തിയാക്കണം. പൊതുസ്ഥലങ്ങൾ മാലിന്യവിമുക്തമാക്കുന്നതിന് ആഗസ്റ്റ് 15 നിശ്ചയിച്ചിരിക്കുകയാണ്. അതിനുള്ള ഒരു കാര്യപരിപാടിയും തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം