ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ചന്ദ്രയാന്‍ 3ന് ആവശ്യമായ അതിസങ്കീര്‍ണ്ണമായ ഫോര്‍ജിംഗ്സുകള്‍ നല്‍കിയത് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ എസ്.ഐ.എഫ്.എല്‍. 1983-ല്‍ സ്ഥാപിതമായ എസ്.ഐ.എഫ്.എല്‍ ഇന്ത്യയിലെ തന്നെ ഫോര്‍ജിംഗ് മേഖലയിലുള്ള പ്രധാന പൊതുമേഖലാ സ്ഥാപനമാണ്.
ഐ.എസ്.ആര്‍.ഒ-യുടെ പ്രോജക്ടുകളിലേയ്ക്ക് നാളിതുവരെ ടൈറ്റാനിയം അലോയി, ഇന്‍കോണല്‍, അലൂമിനിയം അലോയ്, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ തുടങ്ങിയ ലോഹസങ്കര ഫോര്‍ജിംഗ്സുകള്‍ തദ്ദേശീയമായി എസ്.ഐ.എഫ്.എല്‍ വികസിപ്പിച്ചിട്ടുണ്ട്. വികാസ് എഞ്ചിന്‍റെ അനുബന്ധ സാമഗ്രികള്‍ ആയ പ്രിന്‍സിപ്പിൾ ഷാഫ്റ്റ്, ഇക്യുലിബ്രിയം റെഗുലേറ്റര്‍ പിസ്റ്റണ്‍, ഇക്യുലിബ്രിയം റെഗുലേറ്റര്‍ ബോഡി, സിഇ-20 ക്രയോ എഞ്ചിന്‍ ത്രസ്റ്റ് ചേംബര്‍ ഭാഗങ്ങളായ കണ്‍വെര്‍ജന്‍റ് ഡൈവേര്‍ജന്‍റ് എന്നിവയും എസ്.ഐ.എഫ്.എല്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ്.
ഐ.എസ്.ആര്‍.ഒ-യുടെ പുതിയ പ്രോജക്ടായ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഗഗന്‍യാന്‍ പ്രോജക്റ്റിനായും നിരവധി ഫോര്‍ജിംഗ്സുകള്‍ എസ്.ഐ.എഫ്.എല്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
















