തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതു ഭരണ വകുപ്പില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാന്‍ ഭരണാനുമതി. 13,440 രൂപയുടെ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാനാണ് അനുമതി. ആവശ്യം ഉന്നയിച്ച് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി നേരത്തേ കത്ത് നല്‍കിയിരുന്നു.
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പൊതു ഭരണ വകുപ്പിലെ എഐഎസ് സെക്ഷനിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു സമീപത്താണ് പൊതുഭരണ എഐഎസ് സെക്ഷന്‍ സ്ഥിതി ചെയ്യുന്നത്. രണ്ടു ലക്ഷം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടികിടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പൊതുഭരണം ഉള്‍പ്പെടെ 43 വകുപ്പുകളാണ് സെക്രട്ടേറിയറ്റിലുള്ളത്. പൊതുഭരണ വകുപ്പിനു കീഴില്‍ 25 സെക്ഷനുകളുണ്ട്. ഇതില്‍ ഒന്നാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്ന എഐഎസ് സെക്ഷന്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















