മലയാളികൾ ജനപ്രിയ നായകൻ എന്ന വിശേഷണം നൽകിയിട്ടുള്ള ഒരോയൊരു നടനാണ് ദിലീപ്. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. അഭിനയിച്ച സിനിമകളുടെ അമ്പത് ശതമാനത്തിലധികവും സാമ്പത്തികവിജയം നേടിയെന്ന റെക്കോർഡുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളായതു കൊണ്ട് തന്നെ, നിർമ്മാതാക്കൾക്കും ദിലീപ് പ്രിയപ്പെട്ടൊരാൾ തന്നെ.
മിമിക്രി, പാരഡി കാസറ്റ്, കോമഡി ഷോ, സംവിധാന സഹായി എന്നിങ്ങനെ ജീവിതത്തിലെ പല റോളുകളും അഭിനയിച്ചു തീർത്ത ശേഷമാണ് ദിലീപ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിൽ, കൈപിടിച്ചുയർത്തിയ നായകനായാണ് പലരും ദിലീപിനെ കാണുന്നതും.
മീശ മാധവൻ, CID മൂസ്സ, റൺവേ, കല്യാണരാമൻ തുടങ്ങി എത്ര തവണ കണ്ടാലും മടുക്കാത്ത, ആരാധകർ രണ്ടാം ഭാഗം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുപിടി സിനിമകളും ദിലീപിന്റേതായുണ്ട്.
മലയാള സിനിമാ ലോകത്ത് തന്റെതായ ഒരു സാമ്രാജ്യം തന്നെയുണ്ട് ഇന്ന് ദിലീപിന്. മലയാളത്തിലെ മുൻനിര നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്. അതേസമയം ഒരുപാട് വിവാദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ കരിയർ കൂടെയാണ് ദിലീപിന്റേത്. കേസുകളും മറ്റുമായി സിനിമയിൽ നിന്ന് അകന്നു നിന്നിരുന്ന ദിലീപ് ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
അതിനിടെ നടന്റെ സാമ്ബത്തിക സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്. മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ദിലീപ്. ഒരു സിനിമയ്ക്ക് കുറഞ്ഞത് മൂന്ന് കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ നിന്നുള്ള സമ്ബാദ്യത്തിന് പുറമെ ബിസിനസുകളും ഉണ്ട് നടന്. ദിലീപും, പ്രിയസുഹൃത്ത് നാദിര്‍ഷായും ചേര്‍ന്ന് കൊച്ചിയിലാരംഭിച്ച ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് വലിയ വിജയമായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ കോഴിക്കോട്, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ശാഖകളുണ്ട്. ഇതിനു പുറമെ മലയാളത്തിന്റെ ഗന്ധര്‍വ ഗായകൻ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും നടൻ ആരംഭിച്ചിരുന്നു. ഡി സിനിമാസ് എന്ന പേരില്‍ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.
പോഷെ കെയിൻ, പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7, ടൊയോട്ട ലാൻഡ് ക്രൂയ്സര്‍, മകള്‍ മീനാക്ഷിക്കായി വാങ്ങിയ മിനി കൂപ്പര്‍ എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയൊരു നിര തന്നെ താരത്തിന് സ്വന്തമായുണ്ട്.
നടനായും നിര്‍മാതാവായും ബിസിനസുകാരനായുമെല്ലാം തിളങ്ങി നില്‍ക്കുന്ന ദിലീപിന്റെ യഥാര്‍ത്ഥ ആസ്തി റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ അടക്കം 600 കോടി രൂപയുടെ മുകളിലാണ് എന്നാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ദിലീപോ നടനുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















