മുംബൈയിലെ ബാന്ദ്ര ഫോര്‍ട്ടിന് സമീപമുള്ള ബീച്ചില്‍ ഭര്‍ത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ജ്യോതി സൊനാറെന്ന 27കാരിയും ഭര്‍ത്താവ് മുകേഷുമാണ് പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. സംഭവസമയം ഇവരുടെ മൂന്ന് മക്കള്‍ കരയില്‍ നിന്ന് അലറിവിളിക്കുന്നത് വിഡിയോയില്‍ കാണാം. ജൂലൈ ഒന്‍പതിനുണ്ടായ അപകടത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസം ജ്യോതിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















