പീരുമേട്: ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. പാമ്പനാർ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകൻ ജസ്റ്റിനാ(38)ണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോയ ജസ്റ്റിന്റെ ശരീരത്തിൽ ബോൾ വീണതിനെ തുടർന്ന് കളിച്ചുകൊണ്ടിരുന്നവരുമായി ജസ്റ്റിൻ തർക്കത്തിലായി. ബന്ധുകൂടിയായ യുവാവിനെ ജസ്റ്റിൻ ബോളിന് ഇടിക്കുകയും ഇയാൾ ക്രിക്കറ്റ് ബാറ്റുെകാണ്ട് ജസ്റ്റിനെ അടിക്കുകയുമായിരുന്നു.
Also read : ലോകത്തെ ചുട്ടുപൊള്ളിച്ച് അത്യുഷ്ണ തരംഗം
അടിയേറ്റ ജസ്റ്റിൻ ബോധംകെട്ടുവീണു. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവർ ഇയാളെ അടുത്തുള്ള ലയത്തിലെ മുറിയിൽ കിടത്തി. പിറ്റേദിവസം ലയത്തിന്റെ കതക് തുറന്നുകിടക്കുന്നതുകണ്ട് ഉള്ളിൽ കയറി നോക്കിയ അയൽവാസിയായ സ്ത്രീയാണ് ജസ്റ്റിൻ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ ചേർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















