കോട്ടയത്ത് ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കോട്ടയം ടൗണില്‍ എംസി റോഡില്‍ സംക്രാന്തി ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ ജോലിക്കായി പോകുംമുന്‍പ് ചായ കുടിക്കാനിറങ്ങിയ നാട്ടുകാരനാണ് ലോറിയിലെ കയര്‍ കുരുങ്ങി മരിച്ചത്. ഡ്രൈ ക്ലീനിങ് കടയിലെ സ്റ്റാഫാണ്.
പച്ചക്കറി കയറ്റിവന്ന ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞുപോയി റോഡരികിലൂടെ നടക്കുകയായിരുന്നയാളുടെ ദേഹത്ത് കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടം നടന്നിട്ടും ലോറി നിര്‍ത്താതെ മീറ്ററുകളോളം മുന്നോട്ടുനീങ്ങി. പോസ്റ്റില്‍ ഇടിച്ച്, കാല്‍ പൂര്‍ണമായും അറ്റുപോയാണ് മരണം സംഭവിച്ചത്.
Also read :പരസ്യത്തിന്റെ ബിൽ മാറി നൽകാൻ കൈക്കൂലി ; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ വിജിലൻസ് പിടിയിൽ
മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ മാറിയാണ് അറ്റുപോയ കാല്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















