തൃശൂര്‍: മദ്യപിച്ച് സ്കൂള്‍ വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ തൃശൂരില്‍ പിടിയിലായി. ചേര്‍പ്പ് തൃശൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 2 ഡ്രൈവര്‍മാരെ പിടികൂടിയത്. ഇരുവരുടെയും ഡ്രൈവിങ് ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തെന്ന് എം വി ഡി അറിയിച്ചു.
വെള്ളിയാഴ്ച്ച രാവിലെയായിരുന്നു പരിശോധന. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്ന ചുമതല അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ അരുണ്‍ സി സുരേന്ദ്രൻ ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















