തിരുവനന്തപുരം: ഏക വ്യക്തിനിയമ വിഷയത്തിൽ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ താൻ പങ്കെടുത്തില്ലെന്നു വാർത്ത നൽകുന്നവർ സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവർ തന്നെ പറഞ്ഞു. ഇന്നലെ വരെ താൻ ആയുർവേദ ചികിത്സയിലായിരുന്നുവെന്നും ജയരാജൻ വ്യക്തമാക്കി.
“ഒരുമാസം മുൻപ് തിരുവനന്തപുരം മംഗലപുരത്ത് ഡിവൈഎഫ്ഐ നിർമിച്ച വീടുകളുടെ താക്കോൽദാന പരിപാടി ഏറ്റിരുന്നു. അതിനാലാണ് അതിൽ പങ്കെടുത്തത്. ഇന്നലെവരെ ആയുർവേദ ചികിത്സയിലായിരുന്നു. ഞാൻ സെമിനാറിൽ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്? കോഴിക്കോട്ടെ സെമിനാർ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമാണ്. വർഗീയ വികാരം ഇളക്കിവിടാനാണ് ഏക സിവിൽ കോഡ് നടപ്പിലാക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞത്”; ഇപി പറഞ്ഞു.
Read more: ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന രാജ്യം കൂടിയാണ്. എല്ലാവർക്കും ഒരു നിയമം എന്നത് ഈ രാജ്യത്ത് സാധ്യമല്ല. രാജ്യത്തിനകത്ത് പ്രശ്നമുണ്ടാക്കാനാണ് ഏകസിവിൽ കോഡ് പ്രഖ്യാപിച്ചത്. ഒരു വേഷം, ഒരു ഭാഷ , ഇപ്പോൾ എല്ലാവർക്കും ഒരേ നിയമം. വർഗീയ ധ്രുവീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഇപി ചൂണ്ടിക്കാട്ടി.
എസ്സി എസ്ടിക്കാർക്ക് രാജ്യത്ത് സംവരണമുണ്ട്. സിവിൽ കോഡിനകത്ത് ഇവർ വന്നാൽ സംവരണം സാധ്യമാകുമോ എന്നും ഇപി ജയരാജൻ ചോദിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തെയല്ല രാജ്യത്തെ മൊത്തം ബാധിക്കുന്ന വിഷയമാണിത്. സെമിനാറിൽ ആര് സംസാരിക്കണം എന്നൊക്കെ സിപിഎം നേരത്തെ തീരുമാനിച്ചതാണെന്നും ഇപി കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















