കൊച്ചി: കേരള എക്‌സ്പ്രസ് ട്രെയിനില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ അതിക്രമം നടത്തിയ യുപി സ്വദേശികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷദാബ് (34), അഭിഷേക് (27) എന്നിവരെയാണ് റെയില്‍വേ അറസ്റ്റ് ചെയ്തത്. കേരള എക്‌സ്പ്രസില്‍ കോട്ടയത്ത് നിന്ന് എറണാകുളം നോര്‍ത്തിലേക്ക് വരികയായിരുന്ന 3 ബിരുദ വിദ്യാര്‍ഥിനികള്‍ക്കു നേരെയാണ് അതിക്രമം നടന്നത്.
Read more: സില്‍വര്‍ലൈന്‍ പദ്ധതി: മുഖ്യമന്ത്രി സമാധാനം പറഞ്ഞേ തീരുവെന്ന് കെ സുധാകരന്‍
വിദ്യാര്‍ഥിനികളെ ആക്രമിച്ച ഷദാബ് ഉടന്‍ മറ്റൊരു ബോഗിയിലേക്കു കടന്നു.ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനികള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഷേകിനെ തടഞ്ഞുവയ്ക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ അഭിഷേക് വിദ്യാര്‍ഥിനികളിലൊരാളെ ആക്രമിച്ചു. വിദ്യാര്‍ഥിനികളുടെ ബന്ധുക്കളിലൊരാള്‍ അഭിഷേകിനെ പിടികൂടുകയും റെയില്‍വേ പൊലീസിനു കൈമാറുകയും ചെയ്യുകയായിരുന്നു. മറ്റൊരു ബോഗിയില്‍ നിന്നു മുഹമ്മദ് ഷദാബിനെയും അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















