പാട്ന: മസാല ദോശയ്ക്കൊപ്പം സാമ്ബാര്‍ നല്‍കാത്ത റെസ്റ്റോറന്‍റിന് 3500 രൂപ പിഴ ഈടാക്കി. ബീഹാറിലാണ് സംഭവം. ദോശക്കൊപ്പം സാമ്ബാറും ചട്ണിയും വിളമ്ബുന്നത് പതിവാണെങ്കിലും, ബക്‌സറിലെ റെസ്റ്റോറന്‍റ് സാമ്ബാര്‍ നല്‍കിയിരുന്നില്ല.
45 ദിവസത്തിനുള്ളില്‍ പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കി. അല്ലെങ്കില്‍ എട്ടു ശതമാനം പലിശ കൂടി തുകയ്ക്ക് ഈടാക്കുമെന്നും കോടതി വിശദമാക്കി. മനീഷ് പതക് എന്ന അഭിഭാഷകനാണ് ബീഹാറിലെ ദോശക്കടയ്‌ക്കെതിരെ പരാതിപ്പെട്ടത്.
2022 ഓഗസ്റ്റ് 15 ന് അഭിഭാഷകനായ മനീഷ് ഗുപ്ത തന്റെ ജന്മദിനം ആഘോഷിക്കാൻ നാമക് എന്ന റെസ്റ്റോറന്റില്‍ എത്തി പാഴ്സലായി മസാല ദോശ വാങ്ങിയപ്പോള്‍ സാമ്ബാര്‍ ഉണ്ടായിരുന്നില്ല. 140 രൂപ നല്‍കിയാണ് ഇദ്ദേഹം മസാല ദോശ വാങ്ങിയത്.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
വീട്ടിലെത്തി നോക്കിയപ്പോഴാണ് സാമ്ബാര്‍ ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് മനീഷ് ഗുപ്ത റെസ്റ്റോറന്‍റില്‍ മടങ്ങിയെത്തുകയും സാമ്ബാര്‍ ഇല്ലാത്തതിനെക്കുറിച്ച് പരാതി പറയുകയും ചെയ്തു. എന്നാല്‍ റെസ്റ്റോറന്‍റ് ഉടമ മനീഷ് ഗുപ്തയെ പരിഹസിക്കുകയാണ് ചെയ്തത്. 140 രൂപയ്ക്ക് മുഴുവൻ റസ്റ്റോറന്റും വാങ്ങാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇതേത്തുടര്‍ന്നാണ് മനീഷ് ഗുപ്ത റെസ്റ്റോറന്‍റിനെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.
ലീഗല്‍ നോട്ടീസ് അയച്ചിട്ടും ഹോട്ടലുടമ മറുപടി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. 11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോട്ടലിന് പിഴ ഈടാക്കിയത്. മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടത്തിന് പിഴയായി 2000 രൂപയും മറ്റ് നാശനഷ്ടങ്ങള്‍ക്കായി 1500 രൂപയും പിഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















