ന്യൂഡല്‍ഹി: ഡൽഹിയിൽ ദുരിതം വിതച്ച് പ്രളയം. റോഡുകള്‍ പലതും വെള്ളത്തിനടിയിലായതോടെ കൂറ്റന്‍ ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. റോഡ് മെട്രോ ഗതാഗതത്തെ വെള്ളപ്പൊക്കം ബാധിച്ചതോടെ ജാഗ്രതാ നടപടികളും സംസ്ഥാന സർക്കാർ ഊർജിതമാക്കി. വെള്ളമുയരുന്ന സാഹചര്യത്തിൽ ചെങ്കോട്ട അടയ്ക്കുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.
ചെങ്കോട്ടയുടെ പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചെങ്കോട്ടയിലേക്ക് രണ്ട് ദിവസത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയാണ് നിലവില്‍ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുള്ളത്. രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍നിന്നായി 2500 പേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് എന്‍ഡിആര്‍എഫ് ഡിഐജി പറഞ്ഞു. അതിനിടെ യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചയോടെ 208.62 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്.
Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ
ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന സ്ലീപ്പര്‍ ബസ്സുകളടക്കമാണ് മുങ്ങിപ്പോയത്. ട്രക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍കൊണ്ട് ബന്ധിച്ച് നിര്‍ത്തിയിരിക്കുകയാണ് പല സ്ഥലത്തും. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ട്രക്കുകള്‍ പലതും. കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്കുകളും വെള്ളക്കെട്ടില്‍ കുടുങ്ങിയിട്ടുണ്ട്.
സർവകാല റെക്കോർഡ് ഭേദിച്ച് യമുനയിൽ ഉയർന്ന ജല നിരപ്പ് സൃഷ്ടിച്ച വെള്ളപ്പൊക്കത്തിൽ നിരവധി പേരുടെ വീടുകളും കന്നുകാലികളും കൃഷിയും നഷ്ടപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സർക്കാർ ഒഴിപ്പിച്ച കാൽ ലക്ഷം പേരിൽ ചിലർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയെങ്കിലും ഭൂരിപക്ഷവും കഴിയുന്നത് റോഡരികിലെ ഇത്തരം ടെൻ്റുകളിൽ ആണ്. എൻഡിആർഎഫ് സംഘം എത്തിയിട്ടും വീട് വിട്ട് വരാൻ പലരും തയ്യാറായില്ല.
വെള്ളം പൊങ്ങിയതിന് പിന്നാലെ മൂന്ന് ജല ശുദ്ധീകരണ ശാലകൾ ആണ് ഡൽഹി സർക്കാർ അടച്ചത്. ഇതോടെ തലസ്ഥാനത്തെ 25 ശതമാനം ആളുകളും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച ഡൽഹി സർക്കാർ അവശ്യ സർവീസുകളിൽ ഒഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ തുടരുന്നതിനാൽ ഹരിയാനയിലെ ഹത്നികുണ്ഡ് തടയണയിലും ജലനിരപ്പ് ഉയരുകയാണെന്ന് ഡാം സൂപ്രണ്ട് എഞ്ചിനീയർ അറിയിച്ചു. ഡൽഹിയിലെ മെട്രോ സർവീസിനെയും ഭാഗികമായി വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















