കൽപറ്റ: വയനാട്ട് കുഞ്ഞുമായി അമ്മ പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിലാണ് സംഭവം. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല.
വെണ്ണിയോട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് മകൾ ദക്ഷയുമായി പുഴയിൽ ചാടിയത്. സമീപത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷിച്ചത്. ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ
കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സും എൻ.ഡി.ആർ.എഫ് സംഘവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പാലത്തില്‍ ചെരുപ്പും കുട്ടിയുടെ കുടയും കണ്ടെത്തിയിട്ടുണ്ട്.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















